പ്രണയ മഴ - പ്രണയകവിതകള്‍

പ്രണയ മഴ 

🌧🌨⛈പ്രണയ മഴ⛈🌨🌧

നിന്റെ ആഗമനം ആശിച്ചു
ആകാശത്തിലേക്ക് കൈകൾ
നീട്ടി ഞാനിരന്നു പലപ്പോഴും

ഓരോ വാസരങ്ങൾ തീരുമ്പോഴും
നിന്റെ ഒരു ആഗമനത്തിനായി
ഞാൻ കാത്തിരുന്നുമെപ്പോഴും

എൻ മിഴികളൊഴുക്കിയ
ബാഷ്പാകിരണങ്ങൾ ഒരു
തടാകമായിട്ടും മടിച്ചതെന്തേ?

എന്നിലേക്കിറങ്ങാതിക്കാൻ-
മാത്രം എന്തു മുറിവാണ്
നിൻ ഹൃദയത്തിൽ പതിഞ്ഞത്?

തീർച്ചയായും നിന്റെ ഒരു
അഭാവം, ഞാനെന്ന കളിമണ്ണ്
അശുഭമായി ദാഹിക്കിന്നു

മുമ്പ് എന്നിലണഞ്ഞപ്പോൾ
ഒരു മുത്തവും നൽകാനാവാതെ
നീ അലഞ്ഞു തിരിച്ചുപോയി..

എൻ അഴക് കൂട്ടാൻ കൃതൃമപ്പായ
കൊണ്ട് മറച്ചതാണോ നിന്റെ
ഈ പിണക്കതിനുകാരണം?

കാലാകാലവും നിനച്ചിരിക്കാൻ
കഴിയാതെ ഒരുനാൾ നീ-
വരുമെന്നെനിക്കുറപ്പുണ്ട്

അന്ന് നീ എന്റെ കൂട്ടുകാരെ
ചിലരെയൊക്കെ വേദനിപ്പിച്ചാലും
ഞാനത് സഹിക്കും നിനക്കുവേണ്ടി

നിന്റെ ഒരു സാന്നിദ്ധ്യമില്ലാതെ
കഴിയില്ലെനിക്കും അവർക്കും
ഇവിടം വസിക്കുവാൻ

വാരിപുണർന്നു വഹിക്കുന്ന
വാസുരങ്ങൾക്കു വേണ്ടി
വാർദ്ധക്യം വകവെക്കാതെ

നീ കിനിയുന്ന ഒരു കനിവിനായി
കാത്തിരിക്കുന്നു ഞാൻ
ഇനിയുള്ള കാലം മുഴുവനും

വെയിലത്തു പൊഴിയുന്ന നിൻ
സപ്തവർണ്ണ കിരണങ്ങൾ
കാണുവാൻ എന്തൊരഴകാണ്

തോരാതെ പെയ്തിറങ്ങുന്ന
ഓരോ പ്രണയത്തുള്ളിയും
വെളിയിൽ കളയാതെയെന്നും

ഹൃദയത്തിനുള്ളിലെ ഓരോ
കള്ളറകളിലും ഒളിപ്പിക്കും
നാളേക്ക് വേണ്ടി, ഇനിയുള്ള കാലം.


up
0
dowm

രചിച്ചത്:ഷഫീഖ് വി.സി ഉള്ളണം
തീയതി:30-01-2018 09:18:53 AM
Added by :Shafeeq Ullanam
വീക്ഷണം:681
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :