ഇരുട്ടിലൊളിച്ച  മനസ്സ്  - തത്ത്വചിന്തകവിതകള്‍

ഇരുട്ടിലൊളിച്ച മനസ്സ്  

ഏകാന്തതതയിലെ മനുഷ്യൻ ഒരിക്കലും ഏകനായിരുന്നില്ല
അവനെന്നും ബന്ധങ്ങൾക്ക്‌ നടുവിലായിരുന്നു
ബന്ധനങ്ങൾക്കടിമയായിരുന്നു..
അവന്റെ മനസുമാത്രം അരുമറിഞ്ഞില്ല
അതിനു മാത്രം അവകാശികൾ വന്നില്ല
ആ മനസ്സെന്നും ഒറ്റക്കായി മരണം വരെ
ഏകാന്തമായ മനസ്സ് കൊണ്ടവൻ ലോകം കണ്ടു
പൂക്കളെ പ്രണയിച്ചു കിളികൾക്കൊപ്പം പറന്നു
അനീതികളെ വെറുത്തു ആകാശത്തെ കൊതിച്ചു
മനസ്സിനും വികാരങ്ങളുണ്ടായിരുന്നു
രാവിന് മുൻപോ പിന്പോ പകലെന്നു കലഹിച്ച
വെളിച്ചത്തെ പ്രണയിച്ചു ഇരുട്ടിലൊളിച്ച
വിഡ്ഢിത്തങ്ങളായിരം പേറിയ മനസ്സ്
ബുദ്ധിമാനെന്നഹങ്കരിച്ച മനുഷ്യന്റെ പാവം മനസ്സ്
up
0
dowm

രചിച്ചത്:ഹിമ
തീയതി:30-01-2018 10:59:00 PM
Added by :hima
വീക്ഷണം:118
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :