Malayalam - മലയാളകവിതകള്‍

Malayalam 

കണ്ണിൽ പെടാതെ പോയ
കഥകളും കാഴ്ചകളും നിറഞ്ഞ
കാനനപ്പച്ച മലയാളം...
ഇളം മനസ്സിലെ മണ്ണടരിൽ
പൂമഴയായ് ഉതിർന്നു
തേൻകണമായ് നിറഞ്ഞു
പൂക്കളായ് വിടർന്ന മലയാളം...
അറിവിന്റെ മുറ്റം തോറും
അക്ഷരക്കൈ പിടിച്ചു
വാക്കുകളാൽ പിച്ചനടത്തിയ
നന്മ മലയാളം....
പുലരി പോലെ,
പൂത്തുലഞ്ഞ പൂമരം പോലെ
പ്രകാശം പരത്തുന്ന
'അമ്മ മലയാളം....
ഒന്നു തൊട്ടാൽ വാക്കുപെയ്യുന്ന
മുത്തണി മണി വീണയാണെന്റെ
പൊൻ മലയാളം...
ഒന്നു തൊട്ടാൽ വാക്കു പെയ്യുന്ന
മുത്തണി മണി വീണയാണെന്റെ
പൊൻ മലയാളം..


up
1
dowm

രചിച്ചത്:അഖില മോഹൻ
തീയതി:31-01-2018 11:16:59 AM
Added by :Akhila Mohan
വീക്ഷണം:74
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :