പോരുകൾ  - തത്ത്വചിന്തകവിതകള്‍

പോരുകൾ  

കെട്ടിടം വച്ച് കെട്ടടങ്ങുന്ന
പാടവുംപറമ്പും ജീവന്റെ
സ്പന്ദമില്ലാത്ത ചതുരംഗം .

തണ്ണീർ തടങ്ങൾ നികത്തി
കണ്ണീർ തടമാക്കുന്ന രംഗം.
കണ്ടല്കാടുകളില്ലാതാക്കി
മരുഭൂമിയാക്കുന്ന തരംഗം.
വെള്ളവും തീറ്റയുമില്ലാതെ
കുടിയിറക്കും സഹജീവികളെ.

ആനകൾ ചവിട്ടിയരക്കുന്നതും
കാട്ടുപോത്തുകൾവഴിയിൽ മേയുന്നതും
വൻ പുലികളിറങ്ങുന്നതും
സ്വാതന്ത്ര്യത്തിന്റെ അതിർത്തി കടന്നു
വനംകൊള്ള നടത്തുന്നവരോടുള്ള
കലിയും അമർഷവും മാത്രം.

സ്വന്തമെന്നു വിശ്വസിക്കുന്നവരുടെ
സഹാനുഭൂതിയില്ലാത്ത പോരുകളിൽ
നാലുഭിത്തികൾക്കുള്ളിൽ ചോരയൊലിച്ചും
ചുട്ടുകരിച്ചും വെട്ടിമുറിച്ചുമവസാനിക്കുന്നു.


.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:05-02-2018 09:39:04 PM
Added by :Mohanpillai
വീക്ഷണം:60
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :