ശ്യാമവർണിനീ.... - തത്ത്വചിന്തകവിതകള്‍

ശ്യാമവർണിനീ.... 

ശ്യാമവർണിനീ നിന്റെയീറൻ മിഴികളിൽ
സന്തമസ്സൊഴുകുവാൻ കാര്യമെന്തേ ?
നിന്റെ പൊൻപണമിന്നെന്തേ
കടലിൽക്കളഞ്ഞു പോയോ ?

സാവനസായാഹ്ന സീമയെ വേൾ-
ക്കുമെന്ന-സഖനെന്തേ ചൊന്നതില്ലേ ?
മകരാങ്കമാറിലാ പകലോനും ചായവേ
ചാരത്തായിന്നു നീ തേങ്ങിനിൽപ്പൂ...

അണിപന്തൽത്താരകൾ,വിരിയും
തൈമുല്ലകൾ, പൈംപാല് പോലെയാ
പൗർണമിത്തിങ്കളും നിന്നാത്മതോഴനി-
ന്നാശംസയർപ്പിച്ചു നിൽക്കയാണോ ?

അല്ലലിന്നണിയറ നിൻ നെഞ്ച്നീറ്റുമ്പോൾ
അല്ലിലെ മണിയറയ്ക്കെന്തു ഭംഗി ?
അതിലോലശോണിമ കവിളിൽകരുതുമെൻ
അഴകെഴുംമാലതീ നിനക്കാണേറെ ഭംഗി...!


up
0
dowm

രചിച്ചത്:സജിത്
തീയതി:09-02-2018 04:52:12 PM
Added by :Soumya
വീക്ഷണം:82
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me