പ്രവാസി  - മലയാളകവിതകള്‍

പ്രവാസി  

ലേബർ ക്യാമ്പിലെ വാഷിംഗ്‌ മെഷീനിൽ
ഹിന്ദു,ക്രിസ്ത്യൻ, മുസ്ലിം വസ്ത്രങ്ങൾ
മതഭേദമോ ജാതിഭേദമോ
രാജ്യഭേദമോ വർണ്ണഭേദമോ ഇല്ലാതെ
ദിവസവും അലക്കിക്കൊണ്ടിരുന്നു

ഓരോ അലക്കുപൊടിക്കും
പേര്, നിറം, മണം വ്യത്യാസം. എങ്കിലും
'ധർമം 'ഒന്നായിരുന്നു

അഴുക്കുവെള്ളം ഒഴുക്കിക്കളയുമ്പോൾ
'ഒരു വിയർപ്പിനും "മധുര "മില്ലെന്ന്
മെഷീൻ പിറുപിറുത്തുകൊണ്ടിരുന്നു
എന്നിട്ടും
'നിന്റെ വസ്ത്രങ്ങൾ വൃത്തിയാക്കില്ലെ'ന്ന്
ഒരു മെഷീനും ഒരാളോടും
സമരം പ്രഖ്യാപിച്ചില്ല.

ഗീതയും ഖുർആനും ബൈബിളും തൊട്ട
വിരൽത്തുമ്പുകൾ സ്വിച്ച് ഓൺ ചെയ്യുമ്പോൾ
അവളിന്നും കറങ്ങിക്കൊണ്ടിരിക്കുന്നു
പ്രതിഷേധമൊന്നുമില്ലാതെ...


up
0
dowm

രചിച്ചത്:നയനബൈജു
തീയതി:13-02-2018 03:16:10 PM
Added by :നയനബൈജു
വീക്ഷണം:80
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :