പെണ്ണ്  - മലയാളകവിതകള്‍

പെണ്ണ്  

കൗമാരത്തിന്റെ ചവിട്ടുപടിയിൽ

ഋതുഭേദത്തിന്റെ സിന്ദൂരരേഖകൾ

കാലം എനിക്കു നൽകിയ

ഒപ്പു ചാർത്തിയ അതിർവരമ്പുകൾ

തന്നിലേക്കുൾവലിയാനാശയില്ലെങ്കിലും

സ്വയം കൊളുത്തി വലിക്കുന്ന മനസ്സ്

കവിളിന്റെ തുടുപ്പ്

നിറമുള്ള ലോകത്തെ മോഹങ്ങൾ

താലിചരടിനാൽ അവൻ തീർത്ത

ദാമ്പത്യത്തിന്റെ മറ്റൊരു ലോകം

അവൻ സമ്മാനിച്ച ജീവൻ

ഒരു നിലവിളിക്കൊടുവിൽ

എന്നിൽ നിന്നും പ്രവഹിച്ച

ജീവന്റെ തുടിപ്പ്

പൊക്കിൾ കൊടിയറുത്തപ്പോൾ

എന്നിൽ നിന്നും

അവയവം വേർപെട്ട വേദന

പെണ്ണ് ..

ഋതുഭേദങ്ങൾക്കൊപ്പം

മാറിക്കൊണ്ടിരിക്കുന്നവൾ

കാലത്തിന്റെ ഒരപൂർവസൃഷ്ടി.


up
0
dowm

രചിച്ചത്:
തീയതി:13-02-2018 09:26:22 PM
Added by :നയനബൈജു
വീക്ഷണം:110
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :