നീയില്ലെങ്കിൽ ഞാനില്ല        
    ജൈവാജൈവപദാർത്ഥങ്ങളെല്ലാം 
 പ്രബഞ്ചാത്മാവിന്റെഭാഗമാകുന്നപോലെ
 ഞാനെന്നുംനിന്റെമാറ്റൊലിയാകട്ടേ!
 നിന്റെസത്വത്തിന്റെയാത്മാവിന്റെമാറ്റൊലി.
 ഞാനെന്നുംനിന്നിൽലയിച്ചുപോകട്ടേ!
 നീയെന്നെനിന്റെകോശങ്ങളിലൊളിപ്പിക്കൂ     
 നിന്റെസ്പന്ദനമാകട്ടെയെന്റെസ്പന്ദനം 
 നിന്റെസ്വപ്നമാകട്ടെയെന്റെസ്വപ്നം
 നിന്റെശ്വാസമെന്നുനിൽക്കുന്നുവോ 
 അന്നീജീവസ്പന്ദനവുംനിലക്കട്ടേ!   
  
       
      
       
            
      
  Not connected :    |