മിഥ്യ  - മലയാളകവിതകള്‍

മിഥ്യ  

ഒരു നിശ്വാസത്തിലൊതുക്കുന്ന ,

ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളുണ്ട്.

പിടി തരാതെ പോയ മനസ്സുകളുണ്ട്.

സങ്കീർണ്ണതകളാൽ കുരുക്കഴിയാതെ പോയി

ശ്വാസം മുട്ടിച്ച കയറുകളുണ്ട്.

തുറന്നു കാണിച്ച മനസ്സിനപ്പുറം

ഇരുട്ടിനാൽ തീർത്ത അറകളൊരുപാടുണ്ട് .

ഒരു വെളിച്ചത്തിനും കടന്നു ചെല്ലാൻ പറ്റാത്ത

എത്രയോ അറകൾ....

എന്നിട്ടും 'ഞാൻ നിന്നെ മനസിലാക്കി'യെന്ന്

വാചാലനാവുന്ന മിഥ്യാബോധത്തിനു

അടിമയാണ് ഓരോ മനുഷ്യനും.....


up
0
dowm

രചിച്ചത്:NayanaBaiju
തീയതി:15-02-2018 10:53:56 AM
Added by :നയനബൈജു
വീക്ഷണം:72
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me