അരിപ്പ  - മലയാളകവിതകള്‍

അരിപ്പ  

പേനത്തുമ്പ് കടലാസ്സിലുരുമ്മിയിട്ടും
മഷി ചുരത്താൻ മടിച്ചു നിന്നു
കാര്യമെന്തെന്നു ചോദിച്ചപ്പോൾ
പെണ്ണിനു മിണ്ടാട്ടമില്ല.
ആഞ്ഞൊന്നു കുടഞ്ഞിട്ടും
അനക്കമില്ല, ഒടുവിലവൾ തന്നെ
കാതിലൊരു രഹസ്യമോതി:
"വയ്യ, മടുത്തെന്ന്.
സദാചാരം, മതം, ജാതി, രാഷ്ട്രീയം
പല കണ്ണുകളും തുറിച്ചു നോക്കുമെന്ന്
അക്ഷരങ്ങൾക്കവർ പല നിറങ്ങൾ കൊടുക്കും,
പലതായി വ്യാഖ്യാനിക്കും
അവരെന്റെ മഷി ഊറ്റിയെടുക്കും. "

'അരിപ്പ'യൊന്നു വാങ്ങണം
പ്രതികരണശേഷിയുള്ള അക്ഷരങ്ങളെ
അരിച്ചെടുത്തു കളയാൻ...


up
0
dowm

രചിച്ചത്:NayanaBaiju
തീയതി:15-02-2018 01:02:47 PM
Added by :നയനബൈജു
വീക്ഷണം:47
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me