റോഡുപണി  - തത്ത്വചിന്തകവിതകള്‍

റോഡുപണി  

സ്ഥലം കൊടുത്തവർക്കും
മണ്ണടിച്ചവർക്കും
ശബ്ദമുയർത്തിയവർക്കും
പെരുമഴയിൽ വെള്ളത്തി-
ലാകുന്ന പാവങ്ങൾക്കും
വഴിയൊരുക്കാതെ
സ്വന്തമെന്നു മാത്രമോർത്തു-
ബഹളമൊന്നടക്കാൻ
വാർഡ്‌മെമ്പർ ഓൺലൈനിൽ
കണവന് കരാറു നൽകി
വലിയ പൈസക്കൊ-
രിത്തിരി ഇന്റർലോക്കിട്ടു
കാത്തിരിക്കണമെത്രനാൾ
ഇനിയും മറ്റൊരു കരാറിനായ്


up
1
dowm

രചിച്ചത്:മോഹൻ
തീയതി:15-02-2018 07:32:55 PM
Added by :Mohanpillai
വീക്ഷണം:48
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :