പോർവിളി  - തത്ത്വചിന്തകവിതകള്‍

പോർവിളി  

വായുവാണെന്റെ ജീവന്റെ കനൽ
വായുവാണെന്റെ ജീവന്റെ കാതൽ
വ്യാമോഹികൾ അന്തരീക്ഷം മലിനമാക്കി
ഞാനും അവരും ഒരുപോലെ കുരിക്കിലായി
കത്തിപുകയുന്ന വാതക ദ്രാവക മാലിന്യങ്ങൾ
ചാരാചരങ്ങളിൽ കയറിക്കൂടി നെഞ്ചും
വയറും കുടലും ദ്രവിപ്പിച് അർബുദവും
ക്ഷയവും വ്രണവും ഉള്ളിലിടംപിടിച്
ഒഴുക്കുനീറ്റലുമായ് വേദനയുടെ കരിവാളിപ്പിൽ
മരണവും ജീവനും തമ്മിൽ ദൂരം കുറക്കുന്ന
സ്വാർത്ഥതയുടെ നെരിപ്പോടിൽ പുത്തൻ സംസ്കാരമെന്ന
പെരുവിളിച് പൊർവിളിയുമായെത്തുന്ന
രാജ്യാന്തര വാണിഭക്കാർ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:16-02-2018 10:43:04 AM
Added by :Mohanpillai
വീക്ഷണം:56
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :