പരാജിതർ
ആരുടെ പൊക്കിൾക്കൊടി അറുത്താണ്
നീ പിറന്നത്..
ആരുടെ മുലപ്പാലാണ് നിൻ സിരകളിൽ
രണമായ് ഒഴുകുന്നത്...
അറിയില്ലേ...
ആരുടെ വിയർപ്പാണ് നിൻ
ഉറച്ച ശരീരം..
ആരാണ് നിൻ കാലിടറാതെ കൂടെ നടന്നത്
ആരുടെ വിരൽ തുമ്പിലാണ് നീ
മുറുകെ പുണർന്നത്..
അറിയില്ലേ...
ഓർമ്മക്കുറവാകാം..
അറിയുക നീ
അവർ രണ്ടു പരാജിതർ..
നരഭോജിയാം മകനെ ഓർത്തു
ഉരുകിയെരിയും രണ്ടാത്മാക്കൾ...
നിന്റെ പിറവിയുടെ കാരണക്കാർ..
Not connected : |