ബാല്യം
മുത്തച്ഛന്‍റെ
വിരല്‍ത്തുമ്പത്തിരിപ്പുണ്ടിപ്പഴും..
നനഞ്ഞു തുഴഞ്ഞ
മഴത്തോണിയും പറഞ്ഞു..
അമ്പലക്കുളപ്പടവിലും
പായസ മധുരത്തിലും
പൂമരത്തൂഞ്ഞാലിലും.
(പിയമാം
കൂട്ടു പത്തായത്തിലും…
കാലമേതു കരയുടെ
കണ്ണുകള്‍ തേടിയാലും
ഏതുത്സവത്താളിലും
നാട്ടു വഴിത്തോപ്പിലും
ചില്ലകളിലും
മാമ്പഴത്തിനുപ്പിലും
കാണാം..
മഴവില്ലും മാരി നിറഞ്ഞ
പുഴയും
പൂത്തൊരു ചുണ്ടില്‍
നിറയും..
കളിപ്പാട്ടത്തിനായോടി
കളിച്ചു തേങ്ങിയ മുറ്റം..
പശുവിന്നകിടു ചുരന്നിട്ടു
തുള്ളിക്കളിച്ച തൊഴുത്തറ്റം..
മുത്തശ്ശി നൊന്തൊരു
(പാര്‍ത്ഥനയേറ്റു തുള്ളിയ
തോറ്റം..
മച്ചിനു മേലൊളിച്ചെലിക്കു
പിന്നാലെന്‍റെ പെങ്ങളെ
കൂട്ടിയൊരോട്ടം..
കാലമേതു
കരയുടെ
കണ്ണിലുടഞ്ഞാലുമതോടി
വരും
അമ്മ വിരിച്ച
മടിത്തട്ടു കണ്ടോടി വരും..
അന്നു പറഞ്ഞ
കഥയിലെ രാജകുമാരനായ്
വരും
അച്ചനൊക്കമിരുന്നു കണ്ട
നാടും നല്ലൊരു വഴിയും
ഇല പൊഴിഞ്ഞെട്ടെ(ത
സുന്ദരി…
ഇന്നലെയുടെ
ഓര്‍മകളി(ത മനോഹരം..
കനവുകളില്‍ കഥ
പൊട്ടിയൊഴുകിയെ(ത..
പിന്നെയും
നിറയുമ്പോഴുമൊരു
ചിന്ത മാ(തം
വിരല്‍ത്തുമ്പിലിരുന്നു
കൊണ്ടു തന്നെ,
ഇനിയുമാ ഒഴുക്കൊന്നു
നീന്തുവാനല്ലാതെന്ത്….
Not connected : |