വാഗ്ദാനങ്ങള്‍
വാക്കുകള്‍ പാലിക്കാതെ
വരുമ്പോഴാണോ
വാഗ്ദാനങ്ങളുടെ പിറവി. ?
ജീവിതത്തിന്‍റെ ഓരോ
വഴികളിലും കാണാം
വാഗ്ദാന പലകകള്‍..
രാഷ്(ടീയ മൈക്കുകള്‍
എപ്പോഴും പറയുന്നത്
ഇതു തന്നെയല്ലേ ? ..
ജോലിക്കു വേണ്ടി,
സൗഹൃദങ്ങള്‍ക്ക് വേണ്ടി,
എന്തിന്,
ജന്മങ്ങള്‍ പോലും തമ്മില്‍
പലപ്പോഴും പറയുന്നു..
മരങ്ങള്‍ കിളികളോട്,
പൂവുകള്‍ ശലഭങ്ങളോട്,
സൂര്യന്‍ പകലിനോട്, തിരമാലകള്‍
തീരങ്ങളോട്,
എല്ലാം
അതു തന്നെയല്ലേ
പറയാറ് ?
മക്കള്‍ രക്ഷിതാക്കള്‍ക്കും
പിന്നെ
ഗുരുക്കന്‍മാര്‍ക്കും
നല്കാറില്ലേ..?
ജീവിതം ചിലപ്പോഴൊക്കെ
(പതീക്ഷകളിലാണ്
നീങ്ങുന്നത്..
നാം നമ്മുടെ
മനസ്സിനോടും പോലും
അതു തന്നെയല്ലേ
പറയാറുള്ളത് ?
ഒന്നു തുറന്നു നോക്കൂ,
ആരെങ്കിലും തന്നിട്ടുണ്ടാകും,
അല്ലെങ്കില്‍ ആര്‍ക്കെങ്കിലും
നല്കിയ
വാഗ്ദാനങ്ങള്‍
ഇപ്പഴും മനസ്സിനെ പറ്റി
കിടപ്പുണ്ടാകും..തീര്‍ച്ച..
Not connected : |