നിഴലായെന്നും  - മലയാളകവിതകള്‍

നിഴലായെന്നും  

ഭാവമേ നീ
അവലോകനത്തിനുതകുന്നുവെങ്കില-
ചഞ്ചലമായിനീങ്ങുക

അറിയുമോ ജീവന്റെയുൾവിളിയുദരത്തിൽനി -
ന്നകന്നുപോകുമ്പോഴരുതെന്നുചൊല്ലുവാൻപോ
ലുമാകാത്തനിശ്ശബ്ദമാം ചെയ്തികളവർണ്ണനീയമാ
നിമിഷത്തിൽഗതിയാസ്‌പഷ്ടമാമൗനത്തിൽ നിറയുന്നത്

നുരപതഞ്ഞുറങ്ങുന്നതുപോലുയുർന്നുവന്നശ്വാസമേയ -
രുതെന്നുചൊല്ലിയനിമിഷത്തിലറിയാതെയാളിയാതീക്കൂന
തൻനാളത്തിലമർത്തിചുംബിച്ചധരങ്ങൾക്കുമുന്നിൽ
നിർന്നിമേഷയായിനില്കുമാരൂപത്തിൻമൗനത്തിൽനിറയുന്നത്

അടർന്നുവീഴുമശ്രുവിൻകറയകറ്റാനവശിഷ്ടമായചേക്കേറിയൊ
രടിമയുടെ മുറവിളി സമർപ്പണമായ്മാറുമ്പോ
ഴകലുന്നഹൃത്തിനെമാറോടടുക്കുന്നൊരാത്മാവിനുക
രുവാനേറെയുണ്ടെങ്കിലുമാത്മാരോദനത്തിൽ നിറയുന്നതു

കണ്ണടച്ചാലിരുട്ടാവുമെന്നതോന്നലിലുതിരുന്ന വ്യഗ്രതയിൽ
മറയാത്തദേഹത്തെനെഞ്ചോടുചേർത്തുപുണരുന്നജീവന്റെ സാമീപ്യമായുള്ളൊരോർമയിലപ്രാപ്യമാം തേജോവധചെയ്തിക്കു
തകുന്നരാത്മാവിലകപ്പെട്ടഹൃത്തിൽ നിറയുന്നത് ;




up
1
dowm

രചിച്ചത്:സുമിഷ സജിലാൽ മരുതൂർ
തീയതി:17-02-2018 08:00:06 PM
Added by :സുമിഷ സജിലാൽ മരുതൂ
വീക്ഷണം:117
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :