മതം /മദം  - മലയാളകവിതകള്‍

മതം /മദം  

മദമിളകിയ കൊമ്പനു മുന്നിൽ

'മതപാഠ'ങ്ങളെല്ലാം ഒന്നായിരുന്നു

തന്റെ മുന്നിൽ നിരത്തി നിർത്തി

അവനാരെയും തൊട്ടു തലോടിയില്ല



തുമ്പിക്കൈയിൽ ഞെരിഞ്ഞവരെല്ലാം

'മനുഷ്യർ'മാത്രമായിരുന്നു

കാലടിയിൽ അമർന്നവർക്കെല്ലാം

ചോരയുടെ നിറം ചുവപ്പായിരുന്നു



പ്രാണവേദനയിൽ പിടയുമ്പോഴോർത്ത

വെള്ളത്തിന് 'നിറ'മില്ലായിരുന്നു

നെഞ്ചിനുള്ളിലെ താളത്തിനു പേര്

'ഹൃദയം 'എന്നു മാത്രമായിരുന്നു .


up
0
dowm

രചിച്ചത്:NayanaBaiju
തീയതി:18-02-2018 11:22:47 AM
Added by :നയനബൈജു
വീക്ഷണം:147
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :