ഞങ്ങള്‍ പഠിച്ചു വരുന്നു  - തത്ത്വചിന്തകവിതകള്‍

ഞങ്ങള്‍ പഠിച്ചു വരുന്നു  


ഞങ്ങള്‍ പഠിച്ചു വരുന്നു!
അന്ന് ഒരാളെ കൊല്ലാന്‍
അമ്പത്തെട്ടു പ്രാവശ്യം വെട്ടണമായിരുന്നു!
ഇന്നങ്ങനെയല്ല,
മുപ്പത്തേഴു വെട്ടു കൊണ്ട് ഒരാളെ തീര്‍ക്കാന്‍
ഞങ്ങള്‍ക്കു പ്രാഗത്ഭ്യം വന്നു കഴിഞ്ഞു!
അതുമാത്രമല്ല;
അന്നത്തെ കൊലയില്‍ ഞങ്ങള്‍ വളരെ വിഭ്രാന്തിയിലായിരുന്നു;
ഇന്ന് ഞങ്ങള്‍ അങ്ങനെയായിരുന്നില്ല
വളരെ സാവധാനം,
നിലത്തിരുന്ന്,
ഇരയുടെ കാലുകള്‍ പതുക്കെ നീട്ടിപ്പിടിച്ച്,
കൊത്തിയരിഞ്ഞെടുക്കുകയായിരുന്നു!
കൊലയില്‍ ഇനിയും വളരേണ്ടതുണ്ടെന്ന്
ഞങ്ങള്‍ക്കറിയാം;
ഒറ്റവെട്ടിന് ഒരാളെ തീര്‍ക്കുന്ന
പ്രാഗത്ഭ്യത്തിലേക്ക്!
ചാഞ്ചല്യമേതുമില്ലാതെ
ഇരയുടെ തൊലിയുരിച്ചെടുത്ത്
വടിയില്‍ കൊടികെട്ടി മുദ്രാവാക്യം
വിളിക്കുന്ന ധാര്‍ഷ്ട്യത്തിലേക്ക്!
ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്;
ഞങ്ങള്‍ക്കതിനു കഴിയും;
അടയാളമിട്ട ഇരകള്‍
മുന്നില്‍ ഇനിയും നിരന്നു നില്‍ക്കേ!!


up
0
dowm

രചിച്ചത്:കബീര്‍. എം. പറളി
തീയതി:18-02-2018 12:19:28 PM
Added by :Kabeer M. Parali
വീക്ഷണം:44
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :