ഫെബ്രുവരിക്കു നാണം  - തത്ത്വചിന്തകവിതകള്‍

ഫെബ്രുവരിക്കു നാണം  


ഞാന്‍ സൈന്‍ വാലന്റയ്ന്‍,
ബീച്ചുകളില്‍, പാര്‍ക്കുകളില്‍
കെട്ടുപിണഞ്ഞുകിടക്കുന്ന
ഈ ആണ്‍പെണ്‍വള്ളികള്‍
ഞാന്‍ നട്ടുവളര്‍ത്തിയതല്ല!
ക്ലോഡിയസ് രാജന്‍
ജയിലിന്നിരുളിലേക്ക് എന്നെ ആനയിച്ചതും
ശേഷം കല്ലറയുടെ ഇരുളില്‍
എന്നന്നേക്കുമായി എന്നെ തളച്ചിട്ടതും
ഈ വിഷവള്ളികള്‍ക്ക് വെള്ളമൊഴിച്ചതിനല്ല;
തണല്‍ നല്‍കിയതിനുമല്ല!
പകുതിയായി നില്‍ക്കുന്ന രണ്ടു സ്‌നേഹങ്ങളെ
എന്നേക്കുമായി ചേര്‍ത്തു നിര്‍ത്തിയതിനാണ്;
പ്രകൃതിയോടു ചേര്‍ന്നു നിന്നതിന്!
ബീച്ചുകളില്‍, പാര്‍ക്കുകളില്‍
കെട്ടുപിണഞ്ഞുകിടക്കുന്ന
ഈ ആണ്‍പെണ്‍വള്ളികള്‍
പക്ഷെ, ഞാന്‍ നട്ടുവളര്‍ത്തിയതേയല്ല!


up
0
dowm

രചിച്ചത്:കബീര്‍ എം. പറളി
തീയതി:18-02-2018 12:52:41 PM
Added by :Kabeer M. Parali
വീക്ഷണം:51
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :