എല്ലാ പൂക്കളും കായ്ക്കില്ല  - തത്ത്വചിന്തകവിതകള്‍

എല്ലാ പൂക്കളും കായ്ക്കില്ല  

സ്വപ്‌നങ്ങള്‍ പറഞ്ഞും
സ്വകാര്യങ്ങളറിഞ്ഞും
അങ്ങനെയാണ് അവസാനം അവര്‍ ഒന്നായത്
വിശാലമായ ആകാശവും
സുഗന്ധം നിറഞ്ഞ പൂവാടിയും
തിരമാലകള്‍ ഉല്ലസിക്കുന്ന
കടല്‍ത്തീരവും, എല്ലാമെല്ലാം
ഒരു ചെറിയ മുറിയിലേക്ക്
അവര്‍ ഒതുക്കിയതും!
അവനോട് നന്നേ ചേര്‍ന്നു നിന്ന് കൊണ്ട്
അവള്‍ പറഞ്ഞു:
“മരിച്ചാലും ഞാന്‍ നിന്നോടൊപ്പമുണ്ടാകും”
അവന്റെ മൃതശരീരത്തിനു
മുന്നിലിരുന്ന് അവളിന്ന് പറയുന്നു:
“എനിക്കിനി ആരാണുള്ളത്?!”
വായ്ക്കാത്ത വാക്കുകളും
കായ്ക്കാത്ത പൂവുകളും
എന്നിലും നിന്നിലും ധാരാളം!


up
0
dowm

രചിച്ചത്:കബീര്‍ എം. പറളി
തീയതി:18-02-2018 01:39:20 PM
Added by :Kabeer M. Parali
വീക്ഷണം:78
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :