മുൻജന്മ സുകൃതം  - മലയാളകവിതകള്‍

മുൻജന്മ സുകൃതം  

മൂകമായ് തേങ്ങുന്ന മനമേ -നിൽക്കുക
ശൂന്യതയിലൊരുപുഞ്ചിരിവിടർത്തുക .
"നിന്നുടെ പുഞ്ചിരിതൻ വെട്ടമിട
നെഞ്ചിൽ ചേർക്കുന്നൊരിടമുണ്ട് "

ദീര്ഘമാംശ്വാസഗതിയേ -നില്ക്കുക
ഗാഢമായൊരുചുംബനമേകുക .
"നിന്നധരങ്ങൾ പുണരുവാനായ്
തിളങ്ങിനില്കുമൊരുനെറ്റിത്തടമുണ്ട്"

നിറഞ്ഞൊഴുകുമശ്രുവേ-നിൽക്കുക
നിൻ വീഥിയിൽ പേമാരിയായിറങ്ങുക
"നിറവാർന്ന കാഴ്ചയിലൂടുതിർന്നു
കേറുവാനിനക്കായൊരു പൊയ്കയുണ്ട് "

നിരാലംബമാംചിന്തകളെ -നിൽക്കുക
നിർന്നിമേഷനായി നോക്കിനിൽകുക
"നിന്നഹന്തയെ പിടിച്ചുലച്ചുതിമിർക്കുവാൻ
നിറഞ്ഞാടുവാനൊരു തീരമുണ്ട് "

നിർജീവമാം കനവുകളെ - നില്ക്കുക
ആശ്വാസമായി നിലകൊള്ളുക
"നിൻജീവനിൽ നിനക്കായൊരു ദേഹി
നീയറിയാതെനീയായ്‌ നിന്നരികെ "






up
1
dowm

രചിച്ചത്:സുമിഷ സജിലാൽ മരുതൂർ
തീയതി:19-02-2018 12:11:01 PM
Added by :സുമിഷ സജിലാൽ മരുതൂ
വീക്ഷണം:86
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :