മുന്നാഴിപ്പൂമുത്തു....
മുന്നാഴിപ്പൂമുത്തുമണിഞ്ഞൊരു
മൂവന്തിപ്പെണ്ണു ചുവന്നു
മാനത്തെ കൊമ്പിലവൾക്കായ്
മാലേയപ്പൂക്കൾ വിടർന്നു...
ഒളികണ്ണാലമ്പിളി നോക്കവേ
വനമുല്ലച്ചിരി പൊട്ടിവിടർന്നു
മുഴുക്കാപ്പു ചാർത്തിവരുന്നൊരു
വെൺമാറിൻ മുലക്കച്ചയഴിഞ്ഞു...
തൈത്താരിൻ തളിരിലപോലെ
അകതാരിൽ ആശയുതിർന്നു
നെഞ്ചോരത്തിണയെപ്പോലെ
ദേഹിനിയാകെ നിലാവ്പടർന്നു...
ചേലൊത്തൊരു പൂമ്പുഴപോലെ
കനവാകെ നിറഞ്ഞുകവിഞ്ഞു
ഓളങ്ങളിൽ ഓരിലപോലെ
മനമെങ്ങോ ഒഴുകിയകന്നു...
Not connected : |