യാത്ര
തുടരുന്നു ഞാൻ എന്റെ യാത്രകൾ
നീണ്ട പകലുകൾ ഇരവുകൾ ..
തീവണ്ടി ജാലക പഴുതിലൂടെ
ഒഴുകിപ്പരക്കുന്നു കാഴ്ചകൾ ..
എന്നും എൻ പ്രിയമേറും യാത്രകൾ ..
കാലം കടന്നങ്ങ് പോകുന്നതിന്
നേർകാഴ്ച യാണെന്നും തീവണ്ടി യാത്രകൾ ..
സ്വപ്നങ്ങൾ തൻ ചിതാഭസ്മവും ആയി ഞാൻ
മിഴിനട്ടു ഇരുന്നു ദുരെ എങ്ങോ ...
പൊടി തട്ടി മൂടുമെന് മിഴികൾ മറയ്ക്കുന്നു
കാഴ്ചകൾ .എങ്കിലും അറിയുന്നു ഞാൻ ഇന്നു
ഇനിയില്ല ജീവിതം നരനായി പിറകുവാൻ ...
പുഴ ഇല്ല കിണറില്ല കുളവും ഇല്ല
മഴയും മരങ്ങളും വയലും ഇല്ല
വറ്റി വരണ്ടൊരാ ഗോതമ്പു പാടത്തു
നഷ്‌ട സ്വപ്നങ്ങളെ ഓർത്തു കരയുന്ന
കർഷകർ ഗെതികെട്ട ജീവിതങ്ങൾ
പിന്നെയും താണ്ടി ഞാൻ ഏറെദേശങ്ങൾ
അവിടുത്തെ കാഴ്ചകൾ എന്റെ ഹൃദയംനുറുക്കി
ജാതി തൻ കോമരം തുള്ളി തിമിർക്കുമ്പോൾ
ചുട്ടുകരിച്ചൊരാ പച്ചമാംസത്തിന് ഗന്ധം
സോദരർ എന്ന്നാലും മർത്യർ
തൊപ്പിയും കവിയും കുരിശും അണിയുന്നു
പിന്നെ പരസ്പരം വെട്ടുന്നു കൊല്ലുന്നു
വെട്ടുന്ന കയ്യിലും കൊല്ലും ചങ്കിലും
ചോരക്കു ഒരേ നിറം മർത്യ ജന്മങ്ങളെ ...
നനയുന്ന മിഴികളാൽ കടലിനെ കണ്ടു ഞാൻ
കരകളെ കണ്ടു ഞാൻ ഒരുപാടു നേരം ആയി
അന്തമില്ലാത്ത യെൻ യാത്ര തൻ തീരത്തു
അന്ത്യം ഇല്ലാത്ത യെൻ ചിന്തകൾ ഇനിയും
വിടരാത്ത പൂക്കളായി ചിറകു അടിച്ചു ഉയരുന്ന
സ്വപ്നങ്ങളിൽ .തുടരുന്നു ഞാൻ എന്റെ യാത്രകൾ
Not connected : |