തയ്യാറെടുപ്പു  - മലയാളകവിതകള്‍

തയ്യാറെടുപ്പു  

താനേ തയ്യാറാവാനെനിക്ക് പേടി തോന്നിയില്ല
തെല്ലും ശങ്കയുമൊട്ടുമില്ല താനും...
കിരീട ധാരണമൊന്നുമല്ലെന്നു ശിഷ്യപ്പെട്ടപ്പോഴേബോധ്യം
കിരാത കഥയിലെ കീചകനെ ഭയന്നില്ല
അങ്ങു ദുരെ സായം സന്ധ്യ മയങ്ങാനിനിയര നാഴിക
അഞ്ചു വിരലുകൾക്കു തുണയായഞ്ചു മറു വിരലുകൾ
ചുണ്ടിലെ ചായത്തെ നോക്കി കണ്ണാടി കൊഞ്ഞനംകുത്തി
ചുരുള മുടി യെയൊതുക്കാൻ സഹായിയില്ലാതെ ....
തോൽവി...മഹാ തോൽവി...മുടിയോടടിയറവ്‌.. ...പിന്നെ
തോന്നിയതൊക്കെ തെറ്റിയപ്പോൾ ചമയക്കാരനാശ്രയം
ഒരുവേള പേടി ...കണ്ണാടി പറഞ്ഞു "ഭയാനകം"
ഒന്ന് ശ്രമിച്ചു പക്ഷെ കണ്ടതു "ഭീവൽസം."
ചുറ്റുപാടൊന്നു ഏറുകണ്ണിട്ടു ,കണ്ണാടി പാടി "ഹാസ്യം"
ചുറ്റിക്കെട്ടിയ കച്ചയഴിയുന്നു അവൻ പിടിച്ചു..."കരുണം"
ഒരു ശങ്ക ...ഒന്ന് പോവണം കഠിന ശങ്ക...
ഒരുവേള യങ്ങേര്‌ സമ്മതം തരവേ ..സ്വര്ഗം മുന്നിൽ.
ഞാനാടുകയാണ്..കറുത്ത നമ്പുതിരി കഥയറിഞ്ഞു കണ്ടു
ഞാണ് ലാണെന്റെ കളി...അരങ്ങില്ലല്ല
താളം കൊഴുക്കാൻ വെളുത്ത ചെറുമനു സാധ്യം...
താഴെ സദസ്സിലിരുന്നു അവൾ മുദ്ര കാട്ടി..
കോരിത്തരിച്ചു..ചടുലമാം കളിയെ ഒപ്പാനെത്തി സായിപ്പും..
കോൽമയിർ കൊള്ളവേ അടക്കംവെച്ചതും പേടിയെ..
കത്തിയും കരിയുമായ് ഞാനാടട്ടെ നിര്ഭയൻ
കഥയും കളിയുമായുള്ളൊരു കലയിലെ കലയെ.


up
0
dowm

രചിച്ചത്:മുഹമ്മദ് കുട്ടി CH
തീയതി:20-02-2018 11:00:05 PM
Added by :Mohamedkutty CH
വീക്ഷണം:59
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :