കര്‍ഷകന്‍
ജീവിതം കിളിര്‍ക്കാനുള്ള
വിത്തുകള്‍ തേടണം
ആ വിത്തുകള്‍ പാകാനുള്ള
പാടങ്ങളില്‍ ചെല്ലണം
കാലത്തിന്‍റെ (പയാണമറിയണം
മഴയ്ക്കും ഇളംവെയിലിനും
വേണ്ടി കാത്തിരിക്കണം
അരികിലാരോ വെട്ടിത്തന്ന
സാന്ത്വന പുഴയില്‍
ദാഹം തീര്‍ക്കണം
മരത്തിനു കീഴില്‍
വി(ശമം കൊള്ളണം
ഏന്തി വലിഞ്ഞിരിക്കുന്ന
മുള്‍ച്ചെടികള്‍
വെട്ടി മാറ്റണം
വിശ്വാസവും നന്മയും
അറിവും ചേര്‍ത്ത
മേമ്പൊടികള്‍
വാരി വിതറണം
അധ്വാനം വിയര്‍പ്പ്
പോലൊഴുക്കണം
ആ(ഗഹങ്ങളും സ്വപ്നങ്ങളും
മേഘങ്ങള്‍ക്ക് നല്കണം
അവ മഴയായ്
വന്നു കൊള്ളും
(പതീക്ഷകള്‍ കമ്പ് കെട്ടി
കൂര പണിയണം
ചുമരുകള്‍ക്ക് വിജയത്തിന്‍റെ
ഉറപ്പ് നല്കണം
ആ ചുമരിന്
ജീവിതത്തിന്‍റെ
നിറം നല്കണം
സന്ധ്യയ്ക്ക് സൂര്യന്‍റെ
ചി(തങ്ങളില്‍ കണ്ണോടിക്കണം
തണുപ്പുള്ള പൊയ്കയില്‍
വിയര്‍പ്പിനെ കളഞ്ഞിട്ട്
വരണം
രാ(തിയുടെ നിലാവത്ത്
ജീവിതം
ചിരിക്കുന്ന യാമങ്ങള്‍
സ്വപ്നം
കണ്ടുറങ്ങണം…
Not connected : |