അനുഭൂതി        
    ഉടലായിമാറിയാരൂപത്തെമാറോടണച്ച
 ശ്രുപൊഴിക്കുമ്പോഴാഗദ്ഗദമൊരു നെടുനീർപ്പായി 
 നിറഞ്ഞാമാറിടത്തിനടിയിലതിദിവ്യമാംവികാരമേ 
 നിനയ്ക്കായുഴിഞ്ഞുവെച്ചതീദേഹിയെ  ;
 
 അലസമായ്കടന്നുപോംദിനരാത്രങ്ങളറിയുവാൻ 
 അന്ധവിശ്വാസത്തിലൂഴ്ന്നിറങ്ങിയ ചടങ്ങുകൾ മാത്രം 
 നെഞ്ചിടിപ്പിൻതാളത്തിനൊത്തുപിച്ചവെച്ചനിമിഷമേ
 നിശബ്ദമായ് നീ നിറച്ചതെൻ ഹൃത്തിനെ;
 
 നിർവികാരമാമഭിനിവേശത്തോടെനിൻശിരസ്സുയ-
 ർന്നപ്പോഴഭിമാനലഹരിയുടെയുൾപുളകമശ്രുവായ് 
 ഇനിയൊരുവിശ്രമമെന്നപോലുൾക്കരുത്തായ് 
 തണലേകുമാവിരിമാറിൽ തലചായ്ച്ചതീ നിമിഷവും ;
 
 
 വലിഞ്ഞുമുറുകിയപേശികളയഞ്ഞപ്പോഴാ 
 മൃദുസ്പർശമേറ്റൊന്നുനിദ്രപുണർന്നതുമവിചാരിതം 
 ഉരുത്തിരിഞ്ഞുയിരിനിണയെ തേടുവാനായുൾവിളി 
 പ്രകമ്പനമായ് നിറച്ചതെൻ നിശ്ച്ചയ ദാർഢ്യം 
 
 ഉദ്‌ഘോഷമാം കൊടിതോരണങ്ങളിൽ നിറഞ്ഞുയരുന്ന 
 പരിപാവനമാം മുഹൂർത്തത്തിലക്ഷമയോടാനന്ദാശ്രു 
 പൊഴിച്ചവലോകത്തിനുതകാത്ത നിമിഷത്തിൽ 
 നിറവാർന്ന കൂപ്പുകൈയമ്മയെന്ന പരിവേഷത്തിന് ;
 
 
 
 
 
 
  
 
  
      
       
            
      
  Not connected :    |