ഒറ്റയാൻ ഭാവനകൾ - തത്ത്വചിന്തകവിതകള്‍

ഒറ്റയാൻ ഭാവനകൾ 

ഒരു കുഞ്ഞു പൂവിൻറെ
നറു തേൻ കൊതിച്ചൊരാ
ശലഭ വർണങ്ങളെ പോലെ
അതിരറ്റ സ്നേഹത്തിൽ
അറിയാതെ ഞാൻ
നിന്നിലണയാൻ നിനച്ചിരുന്നു.

വെറുതെ ഈ നിലാവിന്റെ
അനുരാഗ സൗധത്തിൽ
നിന്നെയോർത്തും ഭ്രമിച്ചും
നിമിഷങ്ങളോരോന്നും
ആർത്തുല്ലസിച്ചീടവേ
അറിയാം ഇതെല്ലാം ഒരു-
പാഴ് കിനാവിന്റെ
യാന്ദ്രിക ഭാവനകളല്ലേ !

ഇനിയും മരിക്കാത്ത
സ്വപ്‌നങ്ങൾ അതുമാത്രമല്ലെ
ഇനിയെനിക്കൊപ്പ-
മൊരിണയെന്നപോലെ !

ആരറിയുന്നു എന്നിലെ
ബാഷ്പ തീരങ്ങൾ
ആത്മാവിലൊരായിരം
ചീർത്ത നോവുകൾ മാത്രം.


up
0
dowm

രചിച്ചത്:റിജോയ്
തീയതി:21-02-2018 08:54:37 PM
Added by :RIJOY
വീക്ഷണം:118
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me