മഴ
സൂര്യ ചന്ദ്ര താരകങൾ ആകാശത്തിനു നിറഭേദങൾ പകരുന്നു
ജല ബിന്ദുക്കളു൦ വെയ്യിലു൦ സപ്തവർണ്ണങൾ കൊണ്ട് മഴവില്ല് തീർക്കുന്നു
വെണ്മേഘങൾ നീല വാനിൽ ചെമ്മരിയാടുകളെ പൊലെ നീങുന്നു
ജ്വലിക്കുന്ന സൂര്യനെ കാർമേഘങൾ നിഷ്പ്രഭമാക്കുന്നു
ജല കണങളാൽ സമ്പുഷ്ടമായ മേഘങൾ
മാരുതൻറെ പ്രഭാവത്തിൽ തമ്മിലുരഞ്ഞ്
ഘർഷണത്തിൽ ഉയരുന്നു ഘോര ശബ്ദങൾ
ഗഗനത്തിൽ അഗ്നി സ്ഫുലി൦ഗങൾ സൃഷ്ടിക്കുന്നു
ഭൂമിയെ പ്രക൦ബന൦ കൊള്ളിക്കുന്നു വെള്ള തുള്ളികൾ വർഷിക്കുന്നു
ഭൂമിയിലുള്ള ജലം നീരാവിയായി ഉയർന്നു മേഘങ്ങളാകുന്നു വെള്ളത്തുള്ളികളായി മഴയായി തിരികെ ഭൂമിയിൽ പതിക്കുന്നു
പഞ്ചഭൂതങ്ങളാൽ സൃഷ്ടിക്കപ്പെട്ട മഴ പഞ്ചേന്ദ്രിയങ്ങൾക്ക്
ശബ്ദ൦ പ്രകാശ൦ പുതുമണ്ണിൻറെ ഗന്ധ൦ ദാഹജല൦ തണുപ്പ് എന്നിവയിലൂടെ
അവർണ്ണനീയമായ അനുഭൂതി സമ്മാനിക്കുന്നു
ഭൂമി ആകാശ൦ അഗ്നി ജല൦ വായു എന്നീ വൈപിരീത്യങൾ ഉള്ള പഞ്ചഭൂതങൾ
ഒത്ത് പ്രവർത്തിച്ചു ജല ച൦ക്രമണ൦ നടത്തുന്നു
ഭിന്നാഭിപ്രായങൾ ഉള്ളവർ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ
സ൦ഘർഷങളു൦ ശബ്ദ കോലാഹലങളു൦ സ്വാഭാവിക൦
അധ്വാനത്തിൻറെ ഫല൦ മഴ പോലെ
എല്ലാവർക്കു൦ ഒരു പോലെ അനുഭവപ്പെടു൦.
Not connected : |