നിർത്തുമോ
നിർത്തുമോ
ചോരയാലുള്ളീ
ചെയ്തികൾ
തള്ളുമോ
ചെകുത്താന്റെ
ചോര ദാഹ വാക്കുകൾ
ജനിച്ചൊരീ മണ്ണും
വളർന്നൊരീ ഭൂമിയും
മരണം വരെ
നമുക്കവകാശമായുണ്ട്
നമ്മെ നയിക്കും
നേതാക്കളൊക്കെയും
താങ്ങായി നമുക്കെന്നും
വഴികാട്ടിയാകണം
ഇനിയുമീ ചോരക്കളി
നിർത്താതെ വന്നാൽ
സ്വൈര്യം നമുക്കെന്നും
മിഥ്യയായ് മാറീടും
Not connected : |