നാട് നന്നാക്കികൾ
നാട് നന്നാക്കുന്നവരിന്നിവർ
നാട്ടിലെ പോലീസായി വിലസുന്നവർ
നാടിൻറെ ജല്പനമേതുമറിയാത്തവർ
ഈ നാടിൻറെ നാരായ വേരറുക്കുന്നോർ
എന്തിലുമേതിലുംആവേശഭരിതരിവർ
പരിണിത ഫലമെന്തന്നറിയാത്തവർ
അന്ധത ബാധിച്ച പേക്കൂത്തുകാരിവർ
ആവേശത്താൽ വിഷം ചീറ്റുന്നവർ
പണിയില്ലാ പിണ്ഡങ്ങൾ പാടെ തുലഞ്ഞവർ
പാടില്ലയിന്നീ നാടിൻ ഉന്നതിക്കായ്...
Not connected : |