മോക്ഷം  - തത്ത്വചിന്തകവിതകള്‍

മോക്ഷം  

ഗോപി ക്കുറിയുമായ് കാവിയുടുത്തും
ഉടുപ്പിച്ചുമീ ചൂഷണംഅവസാനിക്കാതെ.
ദളിതനും ആദിവാസിയും ശൂദ്രനും
സഹസ്രാബ്ദങ്ങളായാനുഭവിക്കുന്ന
വല്ലാത്ത ‘സുഖ’ത്തിനവസാനമില്ലാതെ
കാലാകാലങ്ങളിൽ ശപിച്ചുള്ള ജീവിതം
വിശ്വാസത്തിന്റെ മൂടുപടത്തിൽ
അന്ധകാരത്തിലെ അധികാരം
ആരുടെ മോക്ഷ മെന്നറിയില്ല
ആർകെങ്കിലും കിട്ടിയൊയെന്നറിയാതെ.
ദേവദാസ്യത്തിനും തൊഴിലിനും
ജാതിയൊന്നുമില്ലാതെ മോക്ഷത്തിനായ്‌.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:06-03-2018 04:44:05 PM
Added by :Mohanpillai
വീക്ഷണം:58
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :