ബാന്ധവം
പൂമാലചാർത്തി
താലിയും മാലയും
മോതിരവുമിട്ടു
മുറ്റത്തെ പൂപ്പന്തലിൽ
പുത്തൻ കുളിരുമായ്
ത്രാസ്സിക്കുംഹൃദയങ്ങൾ
സ്വപ്‌നങ്ങൾ സാക്ഷാത്കരിച്ച-
നുരാഗ സല്ലാപവുമായ്
മുഖ ശ്രീ പകരും
കതിർമണ്ഡപത്തിൽ
യാഥാർഥ്യം പങ്കിടുന്ന
പുതിയ ജീവിതത്തിനായ്
ഇരുവരും സ്വപ്‌നങ്ങൾ
പുതുക്കുന്ന സമയം .
Not connected : |