ഭാരമായ് - തത്ത്വചിന്തകവിതകള്‍

ഭാരമായ് 

വാക്കേറ്റവും കയ്യേറ്റവും
വഴക്കും വക്കാണവും
വിദ്യയുടെ മുഖമെങ്കിൽ
മൂല്യമില്ലാതെ
പുസ്തകം പോലും
ചുമക്കാതെ ഗ്രേസ്‌മാർക്
വാങ്ങും വിജയിതാക്കൾ
ഭാവിക്കു ഭാരമായ്.

മുള്ളുമുനയിൽനിർത്തി
തൊഴിലിന്റെ വീര്യം കെടുത്തി
കസേരചുമക്കുന്നവർ
നോക്കുകൂലിയും
ഒപ്പിനു കൂലിയും
ഒത്താശക്കൂലിയും
ഒന്നിച്ചുവാങ്ങി
പ്രതിഭകളായ്
വാണരുളും
വയസ്സാകുംവരെ
ചെയ്യാത്ത ജോലിക്കു-
കൂലിയും പെന്ഷനുമായ്‌


up
0
dowm

രചിച്ചത്:മോഹൻ
തീയതി:07-03-2018 09:18:24 PM
Added by :Mohanpillai
വീക്ഷണം:55
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :