ഉമ്മ - ഇതരഎഴുത്തുകള്‍

ഉമ്മ 

ഉമ്മയെന്നൊരു സ്വത്ത്
ഭൂമിയിൽ വേറെയില്ലൊരു മുത്ത്
ആ മുത്തിനുള്ളിൽ നിറയെ
സ്നേഹമൊന്ന് മാത്രം
ആ സ്നേഹമൊന്ന് നുകരാൻ
മതിയാകുമോ ഈ ജീവിതം
നാഥൻ നമുക്കായ് തന്നൊരാ
സൌഭാഗ്യമാണാ സ്നേഹം
ആ ഭാഗ്യമെന്നും ചാരെനിൽക്കാൻ
ആ നാഥനോടായ് തേടാം നമുക്ക്
ഉമ്മതൻ കാലടിയിലാണെന്നും
നമ്മുടെ സ്വർഗമെന്നതോർക്കണം
ആ സ്വർഗം നേടണമെങ്കിലാ
കണ്ണ് നിറയാതെ നോക്കണം
ആ കണ്ണ് കലങ്ങാതെ നോക്കണം
ഇനിയുമുണ്ടൊരു ജൻമമെങ്കിൽ
ആ ഉമ്മതൻ മകനായ് പിറക്കണം
ആ പൊന്നുമ്മതൻ മകനായ്
പിറക്കണം


up
0
dowm

രചിച്ചത്:shanponnus
തീയതി:13-03-2018 11:18:40 PM
Added by :shanponnu
വീക്ഷണം:131
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me