മുറിവുമാത്രം  - തത്ത്വചിന്തകവിതകള്‍

മുറിവുമാത്രം  

ഏറെനാൾകാത്തിരുന്നിട്ടും വരാതിരുന്നപ്പോൾ
നീ എവിടെയോ ഒളിച്ചതായിരിക്കാം
ഒളിച്ചോടിയതായിരിക്കാം
ഒളിപ്പിച്ചതായിരിക്കാം
എന്നേക്കുമായൊടുങ്ങുമെന്ന
വിചാരമില്ലാതെ
മനോവ്യഥ യുണ്ടായിരുന്നെങ്കിലും
നീ എവിടെയെങ്കിലും ജീവിച്ചിരുന്നെങ്കിൽ
ഏറെ പഴിയൊന്നും കേൾക്കാതെ
ഏറെ കുറ്റബോധമില്ലാതെ
ഇത്തിരി മുറിവുമായ്‌ ഒതുങ്ങിയെനേം.
പ്രേമവും സ്വാതന്ത്ര്യവും ജലരേഖയായ്
വിലാപത്തിൽ ചിറകൊടിഞ്ഞ ശരശയ്യയായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:14-03-2018 06:40:10 PM
Added by :Mohanpillai
വീക്ഷണം:101
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :