നീയറിഞ്ഞുവോ സഖീ
പുലർകാല സുന്ദര സ്വപ്നമേ
പുലരിയിൽ നീയും കൊഴിഞ്ഞുവോ സഖീ
പുലരാത്ത മോഹമായി നീയിന്നുമെൻ
പുലർകാല സ്വപ്നത്തിൽ വിരുന്നുകാരിയായ് സഖീ
നിദ്രാവിഹീനമാം രാവുകളിൽ
നിന്മുഖം എൻമിഴിനീരിനാൽ നനഞ്ഞു സഖീ
നിൻ നിനവുകളിൽ ഞാൻ സ്വയം മറന്നു
നിന്നോട് രമിച്ചതും സഖീ നീയറിഞ്ഞുവോ
എന്റെ പ്രണയത്തിൻ പ്രഥമപുഷ്പങ്ങൾ
എൻമനസിൽ വിടർന്നതും കൊഴിഞ്ഞതും നിന്നിലൂടെ സഖീ
എന്നെ തഴുകിയ കാറ്റിനും കനവിനും നിൻസുഗന്ധം സഖീ
എൻമനസിലെ വിങ്ങലായി ഇന്നും നീ ജ്വലിച്ചു നിൽപ്പൂ സഖീ
Not connected : |