നിഴൽ
നിഴൽ
"അന്ധരായ മനുഷ്യരും അന്ധത നടിക്കും ദൈവങ്ങളും-
ബന്ധുവാരെന്നും ശത്രുവാരെന്നും,
കർമ്മബന്ധത്താൽ അളക്കാൻ കഴിയാത്ത കലിയുഗ പന്ഥാവിലെന്നും-
കൂട്ടിനായ് എത്തുന്ന സഹയാത്രികൻ.
ഒത്തിരി നേടാൻ അലഞ്ഞു നടന്നിട്ടും-
ഇത്തിരി പോലുമേ
നേടാൻ കഴിയാതെ-
ഒത്തിരിപേരുടെ കണ്ണീരു
കാണാതെ-
ഇത്തിരി സന്തോഷം സ്വന്തമാക്കുമ്പോഴും-
അഴൽ നീറിയെന്നും നീ തേങ്ങുമ്പോഴും-
അറിവിന്റെ ഉത്തുംഗ ശൃംഘത്തിലണയുമ്പോഴും
എന്നു നീ വിടപറഞ്ഞൊടുവിൽ
ചെന്നെത്തി നിത്യ മയക്കത്തിലാവുമ്പോഴും
അവനെയറിയുകിൽ നീ നിത്യ വിജയി.
അറിയില്ലയെങ്കിലതു നിന്റെ തോൽവി.
സത്യത്തിന്റെ പ്രതിരൂപമായ്
നിത്യം കാണുന്ന നിന്നെയും
കൊത്തി കീറുമോയീ ലോകം?
എത്തിപ്പിടിക്കാനായി നിന്നെ
എന്നും ശ്രമിച്ചിടും പണ്ടേ, എന്നെങ്കിലും നീ അറിഞ്ഞീടുമോ
നീയായിരുന്നു എൻ ആദ്യ ഗുരു."
Not connected : |