സ്റ്റീഫൻ ഹ്വാകിങ്  - തത്ത്വചിന്തകവിതകള്‍

സ്റ്റീഫൻ ഹ്വാകിങ്  

കൗമാരം പ്രതിഷ്ഠിച്ച
ഭൗതിക ശാസ്ത്രവുമായ്
നാഡീരോഗത്താൽ വീൽ ചെയറിൽ
നിത്യ വിസ്മയമായ്‌
ശാസ്ത്ര ഗവേഷകനായ്‌,
സമയത്തിനപ്പുറം
അരനൂറ്റാണ്ടുകൂടി
ശാസ്ത്രപഠനം നടത്തി
പ്രപഞ്ചത്തെ കുറിച്ചുള്ള
മുൻകരുതലുകൾ നൽകി
ന്യൂട്ടന്റെയും എയ്ൻസ്റ്റീനിന്റെയും
പിൻഗാമിയായി ലോകം കണ്ട
മഹാ പ്രതിഭയായ്‌
യുഗ പ്രചോദനമായ്
മടങ്ങി യിന്നലെവരെ
ജീവിച്ചിരുന്ന ഹ്വാകിങ്
അണ്ഡകടാഹത്തിലെ
പൊലിഞ്ഞൊരു നക്ഷത്രം
ഏതോ അന്ധകാരത്തിന്റെ
ഗുഹയിലൊളിച്ചതുപൊലെ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:15-03-2018 07:01:34 PM
Added by :Mohanpillai
വീക്ഷണം:85
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :