പെട്ടെന്ന് - തത്ത്വചിന്തകവിതകള്‍

പെട്ടെന്ന് 

അച്ഛനെ കൊന്നതെന്തിനെന്നറിയില്ല
അമ്മയെ കൊന്നതെന്തിനെന്നറിയില്ല
പെങ്ങളെ കൊന്നതെന്തിനെന്നറിയില്ല
ഹാലിളകിയ ഏതാനും നിമിഷങ്ങൾ


കാരാഗ്രഹത്തിലൊരുനിമിഷം
ഏകനായ് ചിന്തിച്ചിരുന്നപ്പോൾ
ഒന്നും കൊടുക്കാത്തവരും
ഒട്ടും സ്നേഹിക്കാത്തവരും
എത്രനാൾ ജീവിക്കുന്നീ
ഭൂമിയിൽ യുഗങ്ങളായ്.

അഭ്യസ്തവിദ്യനെങ്കിലും
ഉള്ളിലെ തീപ്പൊരി പുകച്ചു
കത്തിച്ച കൊടും ഭീകരത
ഒറ്റവാക്കിലുള്ള ചോദ്യവും
ഉത്തരവും, പിന്നെ കാശിനു-
മാത്രമായുള്ള ഭാഷയും .

കാശുണ്ടാക്കുന്ന തിരക്കിൽ
കലാപത്തിന്റെ സ്വരത്തിൽ
വെടിയുണ്ട യുതിരുന്ന
സ്നേഹം മറന്ന ബന്ധത്തിൽ
തലയോട്ടും പുകയ്ക്കാതെ
ഒടുക്കുന്ന ചിന്ത മാത്രം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:15-03-2018 09:25:10 PM
Added by :Mohanpillai
വീക്ഷണം:82
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :