നിഴലാട്ടം
ചിലതങ്ങനെയാണ് നമ്മോടൊപ്പം നടക്കുന്നതായി നമുക്കു തോന്നും
ഒരുപക്ഷെ അത് നമ്മുടെ തന്നെ നിഴലാവാം
തിരിച്ചറിയാൻ വൈകുന്നതോടെ ഹൃദയം പിടയാൻ തുടങ്ങും..
കണ്ടെത്തിക്കഴിഞ്ഞാൽ അവർ നിഴലാട്ടം നിർത്തി
പടം പൊഴിച്ച് അതിവേഗം യാത്രയാവുന്നു
നമുക്കൊപ്പം നിന്ന നേരം അത് സമ്മാനിച്ച വേദന...
ചെറുനീറ്റലായ് നമുക്കുമാത്രം സ്വന്തം
തരിച്ചിരിക്കാൻ പോലും കെല്പില്ലാതെ
തിരിഞ്ഞാ കാരണത്തെ നോക്കി
നീ മാത്രമാണിതെല്ലാം എനിക്കുതന്ന ഉണ്മ
പാകപ്പെടാതെ പഴുപ്പിച്ച മോഹഭണ്ഠാരത്തിൻ
സ്നിഗ്ദമാർന്നോരുൾ വശം
നീതിക്കായ് ഉടയവനിടം കേണു
കൊത്തകൊട്ടകങ്ങളിൽ വിരാജിക്കുന്ന
അവർക്കുമറിയില്ലാ ഒരു പോംവഴി
അലഞ്ഞതിനൊടുവിൽ കിടച്ചതാണീവിധം
കരുണയൂറുന്ന കണ്ണുകളുള്ള നിഴൽ...
ചില നേരത്ത് വെറും മൗനിയായ്
ചിലനേരമത് നിഴൽകൂത്തിലൂടെ തിറയാട്ടം നടത്തി
പേടിച്ചരണ്ട ഞാൻമാത്രം ഏകയായ് പകച്ചൂ...
ഇതാണോ വിധിയെന്ന സത്വം
എത്ര ആട്ടിപ്പായിച്ചാലും... വിടാതെ
പിൻപറ്റുന്ന ഈലോകത്തിൻ ക്രിയാതത്വം.
Not connected : |