ഭാനുവിന് - ഇതരഎഴുത്തുകള്‍

ഭാനുവിന് 

ഒരിക്കൽ
ഭാനുവിന്
ഒരു
കത്തു വന്നു,
നരച്ച വീടിന്റെ
ജീർണ്ണിച്ച
കഴുക്കോലയിൽ
എന്നോ
തൂങ്ങി
ചത്ത
ഓർമ്മകൾ
വിളികൾക്കപ്പുറ-
മിരുന്ന്
എഴുതിയത്.
"നിനക്കോർമ്മയുണ്ടോ "
എന്നൊരൊറ്റ
വരിയിലിരുന്ന്
കാഴ്ചകൾ
പുനരാവൃത്തനം
ചെയ്യുന്നു.
വയൽ വരകളിൽ
ഇരിപ്പുറയ്ക്കാതെ
ചെളിമണമിപ്പോൾ,
(കിഴക്കിന്റെ
മലയിടുക്കിൽ
ദിശയറിഞ്ഞിരുന്ന
പകലിലൂടെ,)
കാഴ്ചകൾക്കൊപ്പം
വഴിമാറുന്നു -
വയൽ,
മൺവഴി,
അതിർത്തിക-
ളറിഞ്ഞിരുന്ന
ചെമ്പരത്തിവേലികൾ,
കേളൂ,
നാണൂ,
നാരാണേട്ടൻ,
ജാനകേടത്തീ,
കുഞ്ഞോള്,
പാത്തൂ,
ഞാൻ,
കറവ
വറ്റാത്ത
പൂവാലികൾ,
കുളപ്പടവുകളിലെ
തേഞ്ഞ
കല്ലുകൾ,
തളിർത്ത
മൈലാഞ്ചികൾ,
അരിനെല്ലിക്കകൾ
ഉപ്പിലിട്ട
കൽഭരണികൾ,
തേൻമിഠായി
കൊതികൾ ,
ചേമ്പ് താളിന്റെ
അമ്മ മണമുള്ള
ചോറുരുള,
മൂല
മടങ്ങി
മഷി പടർന്ന്
പുസ്തകക്കുട്ടികൾ,
അവധിക്കാലം
കൊരുത്ത് കൂട്ടിയ
ബന്ധങ്ങൾ,
മണ്ണറിഞ്ഞ
ക്രീഡകൾ,
എണ്ണം കൂട്ടാൻ
മത്സരിച്ച്
കൂട്ടി വെച്ച
തീപ്പെട്ടി പടങ്ങൾ ,
നമ്മളെപ്പോലെ
ഒഴുകി
മടുക്കാത്ത
പുഴപ്പെണ്ണുങ്ങൾ,
മഴയ്ക്കപ്പുറം
നനഞ്ഞിട്ടും
നമ്മിലേക്കെത്തുന്ന
കടലാസ് തോണികൾ,
വെയിൽ
മൂക്കുമ്പോൾ
കാട്
കേറുന്ന
കൊറ്റികൾ,
തണലു
പാകുന്ന
ആൽമരങ്ങൾ,
സന്ധ്യയ്ക്ക്
തെറിപ്പാട്ടുകൾ
പാടി
നിലത്തുറക്കാത്ത
കാലുകൾ,
അസ്വസ്ഥതയുടെ
ആർത്തവ ദിനങ്ങളിൽ
പച്ചമഞ്ഞളരച്ച
കൈകൾ,
നമ്മള്ളുടച്ചു
പങ്കിട്ട
കുപ്പിവള ചില്ലുകൾ,
മണമുള്ള
മാമ്പഴ തോട്ടങ്ങൾ,
ശവപ്പറമ്പിന്റെ
യക്ഷികഥകൾ,
ലോകാവസാനം
ഭൂമിക്കടിയിൽ
നാം
നിർമ്മിച്ച
നിഷ്കളങ്ക
ചിന്തകകളുടെ
രക്ഷാ തുരംങ്കങ്ങൾ,
പടിയിറങ്ങി
ഇവിടെ
ചേക്കേറുമ്പോൾ
വീട്
തനിച്ചാണെന്ന്
പലതവണ
പറഞ്ഞിരുന്നു
മനസ്.
ഒടുവിൽ
സ്വയമൊളിച്ച്
കത്ത് അവസാനിപ്പിച്ച്
തിരിച്ചു പോക്ക്
വിലക്കുന്ന
നഗരത്തിന്റെ
ഞാനില്ലായ്മ -
കൾക്കൊണ്ട്
തീരാത്ത
ഓർമ്മപ്പെടുത്തലുകൾക്ക്
ഭാനുവിന്റെ
മറുപടി....


up
0
dowm

രചിച്ചത്:ജെസി നനീയ
തീയതി:17-03-2018 05:13:36 PM
Added by :Jesi
വീക്ഷണം:76
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :