കണ്ണ്  - തത്ത്വചിന്തകവിതകള്‍

കണ്ണ്  

ആ ചാലിൽ വെള്ളമുണ്ടായിരുന്നില്ലാ
അത്‌ പുഴയായിരുന്നുവൊ??
ആ മാറൊന്ന് പിളർത്തി
ആഴങ്ങളിലേക്കൊന്നെത്തി നോക്കി
ഒരിറ്റു വെള്ളമില്ലാ!!!
ആകെ പൊടിപിടിച്ച ..!
പ്രതീക്ഷയുടെ കണം
അങ്ങിങ്ങായ് ചില കാത്തിരിപ്പ്‌
ഉറങ്ങാത്ത പാടുകൾ
ഉണങ്ങാത്ത മുറിവുകൾ
അകത്തട്ടിൽ...!
അടിച്ചമർത്തിയ വിശപ്പ്
അതൊരു പുഴയായിരുന്നില്ലാ
കടലായിരുന്നു
ഒരിക്കലും വറ്റാത്ത..!!
സ്‌നേഹത്തിന്റെ കടൽ
അതൊരമ്മയുടെ
കണ്ണുകൾ ..!!!!


up
0
dowm

രചിച്ചത്:ഷംസിത
തീയതി:22-03-2018 09:04:37 AM
Added by :Shamsitha
വീക്ഷണം:66
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :