ഒറ്റക്ക്  - തത്ത്വചിന്തകവിതകള്‍

ഒറ്റക്ക്  

ആളൊഴിഞ്ഞു അരങ്ങൊഴിഞ്ഞു ഞാനും എന്റെ മനസ്സും മാത്രം ബാക്കി ഇന്നിവിടെ.
മഴ ഒഴിഞ്ഞു കാർമേഘങ്ങൾ ഒഴിഞ്ഞു വെള്ളിവിതാനിച്ചൊരു മാനത്തും എനിക്ക് എന്തേ മൗനം
തിര ഇന്ന് തീരത്തിലെത്താത്തതിനാലോ മാൻ ഇന്നു മാൻപേടയെ പിരിഞ്ഞതിനാലോ ഈ വഴിവീഥിയിൽ ഇന്നു ഞാൻ ഒറ്റയ്ക്ക്.
തണുത്ത സന്ധ്യയിൽ ചേക്കേറാൻ തുടങ്ങു്ന്ന കിളികൾക്കും മായാൻ തുടങ്ങുന്ന കിരണങ്ങൾക്കും ഇന്നു ഒന്നും പറയാനാവുന്നില്ല.
പാരിജാതപ്പൂക്കളും പാലപ്പൂക്കളും ഇന്നു ഈ കാറ്റിൽ സുഗന്ധം പരത്തി നടന്നൊരു കാലം മറന്നു.
കാറ്റിനോടോ കടലിനോടോ ഇന്നെന്റെ പരിഭവം ഇന്നാരോടു ചൊല്ലും ഞാൻ.
പറയാൻ മറന്നൊരു വാക്കുകൾ അതു പറയാൻ എനിക്കു ഇന്നു ഈ പാട്ടിന്റെ കൂട്ടു വേണം.
ആ പാട്ടിന്റെ വരികൾക് ഈണം പകരാൻ ഇന്നു ഈ കുയിലിന്റെ കൂട്ടു വേണം.
ഇന്ന് എന്റെ പാട്ട് കേൾക്കാൻ ഈ വഴിവീഥിയിൽ ഞാനും എന്റെ മനസ്സും മാത്രം.
Greeshma manu


up
1
dowm

രചിച്ചത്:Greeshma manu
തീയതി:22-03-2018 01:43:19 PM
Added by :ANJUMOL
വീക്ഷണം:474
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :