പൊളിഞ്ഞ പത്തായം  - തത്ത്വചിന്തകവിതകള്‍

പൊളിഞ്ഞ പത്തായം  

മുറിക്കുള്ളിൽ വച്ച് കൂട്ടിയെടുത്ത
പൊളിഞ്ഞ പത്തായം അഴിച്ചെടുക്കുമ്പോൾ
അതുപയോഗിച്ചിരുന്ന അമ്മമ്മയും
വല്യമ്മമാരും ‘അരുതേ,അരുതേ’
എന്ന് മുറവിളി കൂട്ടുന്നതുപോലെ.
അയാളാലോചിച്ചപ്പോൾ ‘എത്രപേർ കയ്യിട്ടു,
എത്രപേർ മണ്മറന്നുപോയി,എത്രപേർ
ഇതിന്റെ മുകളിലുറങ്ങി’ ഓണവും , ചങ്ക്രാന്തിയും
പത്തായം പെറ്റിരുന്ന ഓർമപോലെ.
എന്തായാലും വീണ്ടും കൂട്ടിവച്ചു-
പെയിന്റടിച്ചു പരിഷ്ക്കാരത്തിന്റെ
പിന്നാമ്പുറത്തെവിടെയെങ്കിലും
ചാകാറായ വല്യമ്മയെപ്പോലെ
എവിടെയെങ്കിലും ഒളിച്ചു വച്ചേക്കാം
ഓർമയുടെ തീ നാളങ്ങൾ
ഊതിക്കെടുത്താൻ തോന്നാതെ
വേദനയുടെ അയവിറക്കലിൽ
വലിച്ചെറിയാൻ വയ്യാതെ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:22-03-2018 09:49:53 PM
Added by :Mohanpillai
വീക്ഷണം:142
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :