പൈതങ്ങൾ.
പൂവിനെയും പൂഞ്ചില്ലയേയും നോക്കാതെ ഓടുന്നൊരു പൈതങ്ങൾ.
നല്ലിളം പിഞ്ചോമൽ പൈതങ്ങൾ കളരിയിൽ പോയി പഠിക്കുന്ന നാളിത്.
പാഠങ്ങൾ എല്ലാം മനപ്പാഠമാക്കി ഇന്നോടുന്ന നേരം.
കാറ്റിനോടും കടലിനോടും കഥ പറയാൻ നേരമില്ലവർക്കിന്നു.
പിണങ്ങി നിൽക്കുന്നു ആരവം മുഴക്കുന്ന കിളികളും.
പാഠങ്ങൾ എല്ലാം മനപ്പാഠമാക്കി പൈതങ്ങൾ കുഴഞ്ഞു കുഴഞ്ഞു വരുന്നിതാ.
പൂവ് പറിക്കുന്നു പൂംതേൻ കുടിക്കുന്നു പാടുന്നു ഓടുന്നു ചാടുന്നീവീഥിയിൽ.
കടലും കാറ്റും കഥ കേട്ടു തളർന്നുപോയി.
കാറ്റിനൊടും കടലിനോടും കഥ പറയുന്ന നേരമിത്.
ഒരേ കഥ എന്നാലും കേൾക്കാൻ ഇന്നു എന്തൊരു രസം.
ഇണങ്ങുവാൻ പാറി പറന്നു വരുന്നിതാ കിളികളും.
സന്ധ്യ മയങ്ങുന്നീനേരത്തു മാമ്പഴം പെറുക്കി കടിച്ചു പറിക്കുന്നു.
വഴിവീഥിയാകെ മേളങ്ങൾ താളങ്ങൾ.
മണൽ തരികളെല്ലാം ചുവടുകൾ വയ്ക്കുന്നീ സന്ധ്യയിൽ.
അരുണ കിരണങ്ങൾ മായാൻ തുടങ്ങുന്നു.
വീട്ടിലേക്കെത്തുവാൻ നേരം ഇങ്ങടുത്തു.
നിശ്ചലമായിന്നീ പുഴകളും പൂക്കളും വഴിവീഥിയും.
Greeshma Manu.
Not connected : |