പ്രതിഷേധത്തിന് പിന്നിൽ
മരം വെട്ടിക്കളഞ്ഞിട്ടു നാടെങ്ങും തണലില്ലാത്തതിൽ പ്രതിഷേധം
പൊരിയുന്ന വെയിലത്ത് പെരുകുന്ന സങ്കടം, കാടും നാടും വറ്റി
മനുഷ്യനും മൃഗവും നട്ടം തിരിയുന്നു,
വന്യമൃഗങ്ങളുടെ തീറ്റീം കുടിയും കയ്യേറിയവരെ
മൃഗങ്ങളുടെ ശല്യത്തിൽ നിന്നും രക്ഷിക്കണമെന്നു കയ്യേറ്റക്കാർ
ഒഴുക്കു നീരുവറ്റിച്ചും നഞ്ചുകലക്കിയുംനശിപ്പിച്ചു
കുടിവെള്ളത്തിന് സമരം
ആരോരുമറിയാതെ തീ കത്തിച്ചു കാട്ടുതീ കെടുത്താൻ അഗ്നിശമന സേന വേണമെന്ന് ബഹളം.
അടിയന്തിര പ്രഖ്യാപനത്തിനു വഴിയൊരുക്കുമ്പോൾ നോക്കെത്തും ദൂരത്തെ പമ്പിൽ നിന്നൊഴുകുന്ന വെള്ളവും കത്തുന്ന കാടും അടുത്തൂൺ എഴുതുന്നതിന് മുമ്പ് കണ്ണിൽ പെട്ടിരുന്നെങ്കിൽ
പൊതുജനവും സർക്കാരും എല്ലാർക്കും ചേരുന്ന പേരുകൾ പതിയിരിക്കുന്നെല്ലാരിലും കുറ്റമേൽകാനും അനുഭവിക്കാനും ചിലരുടെ സമ്പാദ്യ ദാഹത്തിൽ.
Not connected : |