വഴിവിളക്ക് - തത്ത്വചിന്തകവിതകള്‍

വഴിവിളക്ക് 

ആകാശ ചോലയിൽ സന്ധ്യ
മയങ്ങും നേരം ,
അങ്ങ് ദൂരെ നാണിച്ചു നിന്ന
കാർമേഘങ്ങൾക്കു പിന്നിലായി
എത്തിനോക്കുന്ന മഴത്തുള്ളിയെ പോലെ -
ആ ,കണ്ണുകൾ ആരെയോ
തിരഞ്ഞു നടന്നു ........

അവൾക്കു കൂട്ടായി
ചെളി പിടിച്ച ഒരു വഴിവിളക്കു മാത്രം
ബാക്കി നിൽക്കേ
ഒരു പൊതി ചോറിനായവൾ
കാത്തിരുന്നു .......

ആരുമില്ലെന്നവളുള്ളിൽ പലകുറി
ഓർത്തെടുത്തു ,എങ്കിലും
കണ്ണുകൾ മങ്ങലേൽക്കാതെ
കൊതിച്ചിരുന്നു
.ഒരു വറ്റു ചോറിനായി ...

.............നിശ്ചലം...................
.
വഴി വിളക്കിൻ വെളിച്ചത്തിൽ
ഇനി ബാക്കി ,
അവളുടെ അഴിഞ്ഞു വീണ
മുടികെട്ടും ,തുണി ഇഴകളും
മാത്രം ............


up
0
dowm

രചിച്ചത്:suchithra
തീയതി:23-03-2018 08:47:30 PM
Added by :suchithraunni
വീക്ഷണം:158
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :