ഇനിയും ഒരു പ്രണയം
ശിശിരകാലത്തിന്റെ നിറുകയില്‍ ഞാനിന്നും
കൊതിക്കുന്നു ഒരു പ്രണയത്തിനായ്..
യുഗയുഗങ്ങളായി ഞാന്‍ എന്‍ ഹൃദയത്തിന്‍
കോണില്‍ ഒളിപ്പിച്ചു വെച്ചിരുന്ന ചെമ്പകപ്പൂ
മൊട്ടുകള്‍ വിരിവതിനായി തുടിക്കുന്നു വല്ലോ
ഒരു വേള ഒരിക്കലും അവ വിരിയാതെ പോവാം
എന്നിരുന്നാകിലും കൊതിച്ചിടുന്നു മനം.....
ഒരു വേള ഒന്ന് പ്രണയിച്ചിടു വാതിനായി....
ഒരു പാട് നാളുകള്‍ വെണമെന്നില്ല,
കണ്ണുനീരിന്റെ ഉപ്പുരസവും വേണ്ട.
കാപട്യത്തിന്റെ പുഞ്ചിരിയും,മനം
മയക്കുന്ന പാഴ് വാക്കും വേണ്ടാ..
ഒരു ദിനം മാത്രം മതി എനിക്ക് എന്റെ
ഹൃദയത്തില്‍ തട്ടിയ പ്രണയത്തിന്.
പുറംമേനി കണ്ട് ആരും പ്രണയിക്കണമെന്നില്ലാ..
ഉള്ളിന്റെ ഉള്ളില്‍ തിളങ്ങുന്ന
എന്നിലെഎന്നെ പ്രണയിച്ചിടട്ടെ.
ഒരു ദിനം മാത്രം ആയുസുള്ള പൂവു പോലെ,
കോരിതരിക്കുന്ന ഹൃദയത്തിന്‍ പൂമൊട്ടുകള്‍
വിടര്‍ന്ന് വാടിക്കൊഴിഞ്ഞ് മണ്ണില്‍ അലിഞ്ഞിടട്ടെ.
വസന്തലും ശിശിരവും മാറി മാറി വന്നു പോകാം
തെലിപ്പുറം ചുക്കിചുളിഞ്ഞു പോകാം
എന്നിരുന്നാകിലും കാത്തിരിക്കാം ഞാന്‍
തിരകളെ തഴുകി തഴുകി നിന്‍ കെെ വിരല്‍ തുമ്പുകളാല്‍ സ്പര്‍ശം ഏള്‍ക്കുവതിനായി.
പിടയുന്ന ആ കണ്ണുകളില്‍ എന്റെ പ്രണയത്തിന്റെ സ്വപ്നം കാണാന്‍ കഴിയില്ലായിരിക്കാം
എങ്കിലുംഎനിക്ക് പ്രണയിച്ചിടണം...
എന്നിലെ അവസാനശ്വാസം നിലക്കുമ്പോള്‍
തെളിയണം കണ്‍ കോണുകളില്‍ എന്റെ സ്വപ്നങ്ങള്‍ക്ക് നിറം ചാര്‍ത്തിയ ആ ദിനം...
സൂര്യ .....
Not connected : |