ക്ഷണികമാം ലോകം.
മിഴി നീരു പൊഴിയുന്നീ മാനത്തു നിന്നും.
മേഘങ്ങൾ ആടി പാടി കളിക്കുന്നു.
മിന്നലിൻ ഭംഗിയിൽ ഇന്ന് ഈ ഭൂമിദേവി എത്ര സുന്ദരി.
കായൽ വിതുമ്പുന്ന നേരത്തിതിന്നു കളിയോടങ്ങൾ കായലിൻ മനസ്സിലേക്ക് അടരുന്നു.
കരയിലേക്ക് പടരുന്നീ കായലിൻ കൈ വഴികൾ.
ചെറു പുഞ്ചിരി തൂവിക്കൊണ്ടോടി കളിക്കുന്നീ ഓളപ്പരപ്പുകൾ.
കായലിൻ കണ്ണുനീർ ഒപ്പി എടുക്കാൻ അരുണ രശ്മികൾ പായുന്നു.
മീനുകൾ തത്തി കളിക്കുന്നീ ഓള പരപ്പിൽ.
ജല റാണിയെ കാണാൻ ഇന്നെത്ര സുന്ദരം.
കൊഞ്ചി കളിക്കുന്ന കൊക്കുകൾ ആനന്ദ നൃത്തം വയ്ക്കുന്നിവിടെ.
കടലമ്മ തൻ അരികിലെത്തുവാൻ ഇന്ന് ഈ കായലിൻ വ്യർത്ഥ ശ്രമം.
അത് നോക്കി ചിരിക്കുന്ന സൂര്യ കിരങ്ങൾ.
ഇന്ന് ഈ ആകാശം പൊട്ടി കരയുന്നു.
മിന്നലിൻ ശക്തിയിൽ ഇന്നെന്റെ ഇരുമ്പു ജാലകം പോലും തകർന്നടിഞ്ഞു.
മേഘ ഗർജ്ജനം കേട്ട് സിംഹ രാജൻ പോലും വിറക്കുന്നു.
സൂര്യൻ ഓടി ഒളിച്ചു മേഘ പാളികൾക്കിടയിൽ.
ഇന്ന് ഈ പേമാരിയിൽ ഒലിച്ചുപോയെന്റെ വീടും വീട്ടൂകാരും.
ഇതു പ്രളയം ആണെന്നാരോ വിളിച്ചുപറയുന്നു.
കടലമ്മ തൻ മടിയിലേക്കു ഒഴുകി എത്തി ഇന്നിതാ കായൽ.
അവർ ഇരുവരും ആർത്തുല്ലസിക്കുന്നീ വേളയിൽ.
മക്കളെ എല്ലാം മാറോടടുപ്പിച്ചു ഉൾക്കടലിലേക്കു എടുത്തിന്നു.
ഇന്ന് നീയും ഇല്ലാ ഞാനും ഇല്ലാ ഈ ലോകത്തിൽ.
ഇന്നിവിടെ ഉള്ളതെല്ലാം നാളെക്കുള്ള അടയാളങ്ങൾ മാത്രം.
ഒരു നിമിഷത്തിൽ മാറി മറയുന്നീ ലോകം.
ഈ ക്ഷണികമാം ലോകത്തിൽ എന്തിനീ കൊല്ലും കൊലയും.
Greeshma manu
Not connected : |