ആർക്കുവേണ്ടി  - മലയാളകവിതകള്‍

ആർക്കുവേണ്ടി  

കാറ്റിൽ പൂം കാറ്റിൽ തേടുന്നതാരേ.
പാട്ടിൽ തേൻ പാട്ടിൽ തിരയുന്നതാരെ
കണ്ണന്റെ കയ്യിലെ പുല്ലാം കുഴലിനെയോ....
നീല കുയിലിനെയോ നീർ താമരയെയോ....
വാക്കിലും നോക്കിലും തിരയുന്നതാരെ.
കാട്ടിൽ പൂ മേട്ടിൽ തേടുന്നതാരെ.
താരകത്തിൽ തിരയുന്ന താരത്തെയോ....
വാക്കിനുള്ളിലെ മധുവിനെയോ....
പുഴ വക്കിലും ആഴി തൻ തീരത്തും നോക്കുന്നതാരെ.
താഴ്‌വരയിലും താമര പൊയ്കയിലും തേടുന്നതാരെ.
മാൻപേടയെയോ മായ തൻ ചിരിയെയോ....
തിന വിളയാൻ കാക്കുന്ന മുറിവാലൻ പക്ഷിയെയോ......
Greeshma manu


up
0
dowm

രചിച്ചത്:Greeshma manu
തീയതി:24-03-2018 09:48:36 PM
Added by :ANJUMOL
വീക്ഷണം:94
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :